തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമർശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളിയാണെന്നും എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂവെന്നും എൻഎസ്എസ് വ്യക്തമാക്കി.
വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല. സർക്കാരിന്റെ നിലപാടും ഇതേ രീതിയിൽ ആണെങ്കിൽ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗിയുമായ മറ്റു മാർഗങ്ങൾ തേടേണ്ടി വരുമെന്നും സംഘടന അറിയിച്ചു.
അതേസമയം, നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. താൻ വിശ്വാസികൾക്ക് എതിരല്ല. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്. മത വിശ്വാസികൾ തനിക്കൊപ്പമാണ്. മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താൻ. ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീർ കൂട്ടിച്ചേർത്തു.

