ശാസ്ത്രം പ്രചരിപ്പിക്കുന്നത് കൊണ്ട് അർത്ഥമാക്കുന്നത് വിശ്വാസം തള്ളിപ്പറയുകയെന്നല്ല ; എ എൻ ഷംസീർ

മലപ്പുറം : ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിലൂടെ അർത്ഥമാക്കുന്നത് വിശ്വാസത്തെ തള്ളി പറയലല്ലെന്ന് ഷംസീർ. വികസിതമായ ഇന്ത്യയിൽ വളരെയേറെ പ്രധാന്യം ശാസ്ത്രത്തിനുണ്ട്.ശാസ്ത്രം പ്രചരിപ്പിക്കുന്നത് ഒരിക്കലും മതത്തെ തള്ളി പറയുന്നതാവില്ലെന്ന് ഷംസീർ പ്രതികരിച്ചു. മലപ്പുറത്ത് വച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു ഷംസീർ ഈ പ്രതികരണം നടത്തിയത്. ശാസ്ത്രം വിശ്വാസ്യപരമായതാണെന്നും കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം മതനിരപേക്ഷ വാദി ആവുന്നതാണ് കേരളത്തിൽ എടുക്കേണ്ട പ്രതിജ്ഞയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ രാഷ്ട്രത്തിന് മതമില്ല. എന്നാൽ ഇന്ത്യയിലെ പൗരന്മാർക്ക് മതമാകാം. മതത്തിൽ അടിയുറച്ച് വിശ്വസിച്ച് മതത്തെ പ്രചരിപ്പിക്കാമെന്നതാണ് ഇന്ത്യൻ ഭരണ ഘടനയിൽ പറയുന്നത്. എന്നാൽ ഇന്ത്യയെ ഒരു കൂട്ടം ആളുകൾ ഹിന്ദു രാജ്യമാക്കി മാറ്റാൻ ശ്രെമിക്കുന്നുണ്ട്. അതിന് ശ്രെമം നടക്കുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് മത വിശ്വാസികളുടെയും രാജ്യത്തെ സ്നേഹിക്കുന്നവരുടെയും ആവശ്യമാണെന്നും സ്പീക്കർ കൂട്ടി ചേർത്തു