സിഐസി തർക്കം; മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തി സമസ്ത

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തി സമസ്ത. സിഐസി തർക്കം, സിപിഐഎം സെമിനാറിലെ സമസ്ത സാന്നിധ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്. വീണ്ടും സമസ്ത നേതാക്കളും ലീഗ് നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്നാണ് നേതാക്കൾ തമ്മിലുണ്ടായ ധാരണ.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കുചേർന്നിരുന്നു. മലപ്പുറം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.