തിരുവനന്തപുരം: രഞ്ജിത്തിനെതിരെ സംഗീത സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ എം ജയചന്ദ്രൻ. ചലച്ചിത്ര പുരസ്‌കാര നിർണയ ഘട്ടത്തിൽ ജൂറി അംഗം പോലുമല്ലാത്ത അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെടിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച അറിവ് മാത്രമേ തനിക്കുള്ളൂ. സത്യം വിജയിക്കും എന്നതിലാണ് താൻ വിശ്വസിക്കുന്നത്. സംഗീതമേഖലയിൽ തനിക്കെതിരെ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. അവർ കാരണം ഇഷ്ടംപോലെ സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈ ലോബിയുടെ ഭാഗമായി അടുത്തകാലത്തുപോലും സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. പക്ഷേ ഈശ്വരന്റെ ലോബി തനിക്കൊപ്പമുണ്ടെ ന്നുള്ളതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്‌കാരമെന്ന് എം ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

