മലപ്പുറം: പിഎഫ്‌ഐയ്ക്ക് തിരിച്ചടി. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐയുടെ കേരളത്തിലെ ആയുധ പരിശീലന കേന്ദ്രം ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയത്. സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നാണിത്. ഗ്രീൻ വാലി അക്കാദമി എന്നാണ് ഈ പരിശീലന കേന്ദ്രം അറിയപ്പെട്ടിരുന്നത്.
പത്ത് ഹെക്ടർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ കേഡറുകളാണ് ഈ കെട്ടിടം ആദ്യം ഉപയോഗിച്ചിരുന്നതെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചുവെന്നും എൻഐഎ കണ്ടെത്തി.
കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നിരവധി ഭീകരരുടെ ‘സർവീസ് വിംഗ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രമായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. യുഎ(പി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് എൻഐഎ ഈ കെട്ടിടം കണ്ടുകെട്ടിയത്.

