മകളെ മാപ്പ്; ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായതിന്റെ വേദന പങ്കിട്ട് കേരളാ പോലീസ്

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വേദന പങ്കിട്ട് കേരളാ പോലീസ്. ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായതിന്റെ വേദനയാണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞു. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം തങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ തങ്ങൾ പങ്കുവെച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പോലീസിന്റെ പ്രതികരണം.

കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണെന്ന് എന്ന ആമുഖത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. മകളെ മാപ്പ്, ചാന്ദ്‌നിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായെന്നും പോലീസ് പറയുന്നു.