തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മൈക്കിന്റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടത്.
കന്റോമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പൊലീസ് ആക്ട് പ്രകാരമാണ് കേസ്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അയ്യൻകാളി ഹാളിൽ നടന്ന പരിപാടിക്കിടയിൽ മുഖ്യമന്ത്രി സംസാരിക്കവെയാണ് മൈക്കിനിടയ്ക്ക് സാങ്കേതിക തകരാർ ഉണ്ടായത്. ഇതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.