കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കെപിസിസി ഒരാഴ്ചത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരുന്നത്. ഈ അനുസ്മരണ പരിപാടിയോടെ ദു:ഖാചരണം സമാപിക്കും. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തിൽ കെപിസിസി ചർച്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.