തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കേരളമുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഇതോടെ അവസാനിക്കുന്നത് കേരളം രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്.ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ച് പോകുന്ന പലതും കേരള രാഷ്ട്രീയ ചരിത്രത്തിൽ നില നിൽക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.ഒരു മണ്ഡലത്തിൽ നിന്ന് ആവർത്തിച്ചു തിരഞ്ഞെടുക്കപ്പെട്ട് നിയമസഭ ജീവിതം 5 പതിറ്റാണ്ട് പൂർത്തിയാക്കുന്ന പരാജയം ഒരിക്കൽ പോലും ഒരു അത്യപൂർവ സാമാജികനാണ് ഉമ്മൻചാണ്ടിയെന്നും ഇവയെല്ലാം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം കാണിച്ച് തരുന്നതാണെന്നും മുഖ്യമ്നന്ത്രി പറഞ്ഞു.
1970 ൽ ഞാനും ഉമ്മൻ ചാണ്ടിയും ഒരേ ദിവസം നിയമസഭാംഗമായി. എന്നാൽ ഞാൻ മിക്കവാറും സഭയ്ക്കു പുറത്തെ രാഷ്ട്രീയ പ്രവർത്തനമായിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടി അന്ന് മുതൽ ഇന്ന് വരെ നിയമസഭയിൽ തുടർന്നു. പല നേതാക്കളും പാർലമെന്റിലേക്ക് പോയപ്പോഴും ഉമ്മൻചാണ്ടിക് പ്രിയം നിയമസഭയായിരുന്നു. അദ്ദേഹം ഇവിടം വിട്ട് പോകാത്തതിന്റെ പ്രധാന കാരണം കേരള ജനതയോടുള്ള ആത്മബന്ധമായിരുന്നു.1970 കളുടെ തുടക്കത്തിൽ നിയമസഭയിൽ ഒട്ടേറെ യുവാക്കൾ ഉണ്ടായിട്ടും 3 വട്ടം മന്ത്രിയാവാനും 2 വട്ടം മുഖ്യമന്ത്രിയാവാനും ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. കോൺഗ്രസിന്റെ ഗതി എക്കാലത്തും നിയന്ത്രിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. അദ്ദേഹം പാർട്ടിയുടെ തന്നെ നേതൃ നിർണായ കാര്യങ്ങളിൽ വരെ നിർണായക തീരുമാനം എടുത്തിട്ടുണ്ടെന്നും പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ചു.

