തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാന്റാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച്ച നേതാക്കൾ ബംഗളൂരുവിലേക്ക് എത്തണമെന്നാണ് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് വിവരം. ലോക് സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ചായിരിക്കും ചർച്ച നടക്കുക.
അതേസമയം, സംയുക്ത പ്രതിപക്ഷ യോഗം ബംഗളൂരുവിൽ നടന്നു. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിയത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു.
പ്രതിപക്ഷ യോഗത്തിനുള്ളത് പ്രധാനമായും മൂന്ന് അജണ്ടകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന് ചെയർപേഴ്‌സണോ കൺവീനറോ വേണോ എന്നും ചർച്ച ചെയ്യുന്നുണ്ട്.

