കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാൻ കഴിയില്ല; കെ മുരളീധരൻ

കോഴിക്കോട്: കേരളത്തിലെ സിപിഎമ്മിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഎം പ്രത്യേക ജീവിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമില്ല. അതുമായി ബന്ധപ്പെട്ട് കരട് രേഖ വന്ന ശേഷം മാത്രമേ കോൺഗ്രസ് സമരത്തിലേക്ക് പോകൂ. ഇപി ജയരാജനെയും ശോഭാ സുരേന്ദ്രനെയും യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും കോൺഗ്രസിന് സംസ്ഥാനത്ത് ആവശ്യത്തിന് നേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ നിൽക്കുമ്പോൾ വ്യക്തമായ അജണ്ട വേണം.ബെംഗളൂരുവിൽ ചേരുന്ന പ്രതിപക്ഷ ഐക്യ യോഗത്തിൽ പ്രതീക്ഷയുണ്ട്. . ബെംഗളൂരു യോഗത്തിൽ ഒരു മിനിമം പരിപാടിയുമായി വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.