ക്യാരറ്റിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, മറ്റ് ആൻറി ഓക്‌സിഡൻറുകൾ എന്നിവ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികൾക്ക് കഴിക്കാൻ ഉത്തമമായ പച്ചക്കറിയാണ് ക്യാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താൻ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ ഇതിൽ ധാരാളമുണ്ട്.
ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ഇത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തും. ഇതിലെ വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദനം വർധിപ്പിക്കും.
ക്യാരറ്റിലുള്ള വിറ്റാമിനുകളും പോഷക ഘടകങ്ങളും അസ്ഥികളുടെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. കാരറ്റിലെ ഉയർന്ന ഫൈബർ അംശം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ധമനികളുടെയും രക്തക്കുഴലുകളുടെയും ചുമരുകളിൽ നിന്ന് അധിക എൽഡിഎൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുകയും ചെയ്യുന്നു.

