ആരാധനാക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ സത്യദീപത്തില്‍ മുഖപ്രസംഗം

കൊച്ചി: സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തില്‍ മുഖപ്രസംഗം. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നും ഏകപക്ഷീയമായി ആരാധനാക്രമത്തില്‍ മാറ്റം വരുത്തരുതെന്നും അല്‍മായര്‍, വൈദികര്‍ എന്നിവരുമായി കൂടിയാലോചന വേണമെന്നും സഭയും സിനഡും പൊതുജനഭിമുഖം ആകണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.എറണാകുളം അതിരൂപതയടക്കം 7 അതിരൂപതിയില്‍ നലിവില്‍ പൊതുജനത്തിന് അഭിമുഖമായാണ് കുര്‍ബാന നടത്തുന്നത്.