കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ രക്ഷിതാക്കള്‍ പതിവായി നിരീക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്

ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകള്‍ പതിവായി രക്ഷിതാക്കള്‍ നിരീക്ഷിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഫോണില്‍ ഏതെല്ലാം ആപ്പുകളാണ് കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പൊലീസ് പുറത്ത് വിട്ടിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റില്‍ കാല്‍ക്കുലേറ്റര്‍ മുതല്‍ സ്‌നാപ്ചാറ്റ് വരെ ഉള്‍പ്പെടുന്നുണ്ട്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം ആപ്പുകള്‍ ഒരുപക്ഷേ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ, വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷേ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.