രണ്ടാം പിണറായി മന്ത്രിസഭ :അഞ്ച് വര്‍ഷവും ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം പങ്കിടില്ല; അഞ്ച് വര്‍ഷവും ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരും .എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് എ.കെ. ശശീന്ദ്രന്‍ തന്നെ മന്ത്രിസ്ഥാനത്ത് തുടരട്ടെ എന്ന തീരുമാനം ഉണ്ടായത്. രണ്ടരവര്‍ഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം വീതംവെയ്ക്കാനാണ് ആദ്യം തീരുമാനിച്ചത്.

.