ഹൈക്കോടതി നടപടിയിൽ വിചിത്ര വാദവുമായി പി വി അൻവർ എം എൽ എ

നിലമ്പൂർ : അനുവദനീയമായ അളവിൽ കൂടുതൽ ഭൂമി കൈവശം വച്ചെന്ന കേസിൽ അൻവർ എം എൽ എയ്ക്കെതിരെ കോടതി നടപടി എടുക്കാൻ നിദ്ദേർശ്ശിച്ചിരുന്നു. തനിക്ക് ഒരിഞ്ച് പോലും മിച്ച ഭൂമി ഇല്ലെന്നും അത് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടതാണെന്നും എന്നാൽ ഇത് പറയാനുള്ള ഭയത്തിൽ അവർ മിച്ച ഭൂമിയുണ്ടെന്ന് എഴുതികൊടുത്തേക്കാമെന്നതുമാണ് എം എൽ എയുടെ വാദം. തനിക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.

എം എൽ എ യും കുടുംബവും പരിധിയിൽ കവിഞ്ഞ അളവിൽ ഭൂമി കൈവശം വച്ചെന്ന പരാതിയിൽ ഹൈക്കോടതി നടപടി എടുക്കാൻ പറഞ്ഞിട്ട് മൂന്ന് വര്ഷം ആയെങ്കിലും കേസ് എങ്ങും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കേസിനു സർക്കാർ സമയം നീട്ടി ചോദിച്ചത് ഹൈക്കോടതി തള്ളിയിരുന്നു.വീണ്ടും ഹർജി ജൂലൈ 18 ന് പരിഗണിക്കുമ്പോൾ വിശദമായ സത്യവാങ്മൂലം നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം.