കെട്ടിടനികുതി നിയമ ഭേതഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ

50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി സംസ്ഥാന സർക്കാർ. നികുതിപിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഭേദഗതിയ്ക്ക് ഒരുങ്ങുന്നത്. കെട്ടിടത്തിന്റെ തറ വിസ്‌തീർണം അടിസ്ഥാനമാക്കി ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയുമാണ് സംസ്ഥാനത്ത് ഈടാക്കുന്നത്.

ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. എന്നാൽ സംസ്ഥാനത്ത് ആയിരക്കണക്കിന് കെട്ടിടങ്ങൾ ആണ് നികുതി നിശ്ചയിക്കാതെ കിടക്കുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് സർക്കാരിന് വരുത്തി വെച്ചിരിക്കുന്നത്.