ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം; ശക്തമായി അപലപിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ ശക്തമായി അപലപിച്ച് കോൺഗ്രസ്. പലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും ചർച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോൺഗ്രസിന്റെ നിലപാടെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് വ്യക്തമാക്കി.

ഇസ്രായേലി ജനതയുടെ ദേശസുരക്ഷയും ഉറപ്പാക്കണമന്ന് അദ്ദേഹം പറഞ്ഞു. സംഘർഷം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം അറിയിച്ചു. സാമൂഹ്യ മാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഇസ്രയേലിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. വ്യാപക ഒഴിപ്പിക്കൽ വേണ്ടി വന്നാൽ തയാറെടുക്കാൻ വ്യോമ, നാവിക സേനകൾക്ക് നിർദേശം നൽകി.യിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.