മുകേഷ് രാജിവക്കുന്നതാണ് നല്ലത്; മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് രാജിവക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും നിലപാട് അറിയിക്കുമെന്ന് സിപിഐ അറിയിച്ചു.

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ രാജി ധാർമികമായി അനിവാര്യമാണെന്ന നിലപാടാണ് സിപിഐ മുന്നോട്ട് വയ്ക്കുന്നത്. മുകേഷ് മാറി നിൽക്കണമെന്നാണ് യോഗത്തിൽ ചേർന്ന ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.