വയനാട് ദുരന്തം; പതിനായിരം രൂപ വീതം അടിയന്തര ധനസഹായം കൈമാറി സർക്കാർ

കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികൾ പുരോഗമിക്കുന്നു. സർവവും നഷ്ടമായവർക്ക് സർക്കാർ അടിയന്തര സഹായം കൈമാറി. ദുരിതബാധിതരായ 617 പേർക്ക് ധനസഹായമായി പതിനായിരം രൂപ വീതം കൈമാറി.

സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നായി 12 പേർക്ക് 7200000 രൂപയും ധനസഹായം നൽകി. മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള 34 പേരിൽ രേഖകൾ ഹാജരാക്കിയവർക്ക് ധനസഹായം നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.