തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു ആവശ്യ ഫണ്ട്; 421 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടായി 421 കോടി രൂപ കൂടി അനുവദിച്ചു. (ജനറൽ പർപ്പസ് ഫണ്ട്) ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.

കഴിഞ്ഞ മെയ് മാസത്തിൽ 211 കോടി രൂപ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 3718 കോടി രൂപയാണ് ധനകാര്യ വകുപ്പ് നൽകിയത്.