ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം: 4 ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘത്തെ അധികമായി വിന്യസിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിന് 4 ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘത്തെ അധികമായി വിന്യസിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

ആംബുലൻസുകൾ സജ്ജമാക്കി. മലിനജലത്തിലിറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. ആയിരത്തിലധികം ഡോക്സിസൈക്ലിൻ ഗുളികകൾ അവിടെ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അസ്വസ്ഥത ഉണ്ടായാൽ ഓക്സിജൻ ഉൾപ്പെടെയുള്ള ബേസിക് ലൈഫ് സപ്പോർട്ട് നൽകുന്നതിന് വേണ്ടിയുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗം സജ്ജം. ഐസിയു കിടക്കകൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.