ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ആരംഭിക്കും. ജൂലൈ 3 വരെയാണ് ലോക്‌സഭ സമ്മേളനം നടക്കുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 24ന് രാഷ്ട്രപതി ദ്രൗപദി മുർമു ലോക്‌സഭയെ അഭിസംബോധന ചെയ്യും. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. അന്ന് തന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. ജൂൺ 27 നാണ് രാജ്യസഭാ സമ്മേളനം തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും.

