പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി; ആദ്യ ഫയലിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് വിവരം.

കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റ ശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ള ഫയലിലാണ് മോദി പറഞ്ഞത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണം ചെയ്യുക.

9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നതാണ്. അതേസമയം, പാർലമെന്റ് സമ്മേളനം വിളിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യർത്ഥിച്ചേക്കുമെന്നാണ് വിവരം.