ദുൽഹിജ്ജ മാസപ്പിറവി; സംസ്ഥാനത്ത് തിങ്കളാഴ്ച ബലിപെരുന്നാൾ

കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 17 തിങ്കളാഴ്ച ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് ദുൽഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ദുൽഹിജ്ജ ഒന്നും തിങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്നാണ് അറിയിപ്പ്. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് സയ്യിദ് അബ്ദുല്ലക്കോയ ശിഹാബുദ്ദീൻ തങ്ങൾ, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ 17നാണു ഗൾഫ് രാജ്യമായ ഒമാനിലും ബലിപെരുന്നാൾ. ജൂൺ 16നാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15നും ബലിപെരുന്നാൾ 16നും ആയിരിക്കും.