പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയുമായി സിപിഎം നേതാവ്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദാണ് ഭീഷണി മുഴക്കിയത്. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്ന് സിപിഎം നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നു.
കോന്നി കുട്ടവഞ്ചി സവാരികേന്ദ്രത്തിന് സമീപമാണ് സിഐടിയു അനധികൃതമായി കൊടി സ്ഥാപിച്ചത്. വനഭൂമിയിൽ കടന്ന് കയറിയതിന് വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സിപിഎം വീണ്ടും ബലമായി കൊടി സ്ഥാപിച്ചു. ഇത് ഇതുവരെ നീക്കിയിട്ടില്ല.

