കൊച്ചി: ഇനി മുതൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.
1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ഇതുസംബന്ധിച്ച ഉത്തരവ്. ഇതോടെ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറി.
ജീവൻ രക്ഷാമരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി വാങ്ങിയാണ് ഇതുവരെ കൊച്ചിയിൽ എത്തിച്ചിരുന്നത്.

