എം പരിവാഹൻ ആപ്പിനെ കുറിച്ച് വിശദീകരിച്ച് മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക രേഖകളെല്ലാം ക്യൂ ആർ കോഡായി സൂക്ഷിക്കാനുള്ള ആപ്പാണിത്. ഒറിജിനൽ രേഖകൾ കയ്യിൽ ഇല്ലെങ്കിലും എം പരിവാഹൻ ആപ്പുണ്ടെങ്കിൽ രേഖകൾ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ഡൗൺലോഡ് ചെയ്യാം. മാത്രമല്ല ഈ ആപ്പിലൂടെ രേഖകളുടെ കാലാവധി കഴിയുന്നതിനും 30 ദിവസം മുൻപ് ആ അറിയിപ്പ് നോട്ടിഫിക്കേഷനായി നമുക്ക് ലഭിക്കുകയും ചെയ്യും.
വാഹനം സംബന്ധമായ ട്രാൻസ്ഫർ ഓഫ് ഓണർഷിപ്പ് , ഹൈപ്പോക്കേഷൻ ക്യാൻസൽ ചെയ്യുന്നതും എന്റർ ചെയ്യുന്നതും കണ്ടിന്യൂ ചെയ്യുന്നതും ഡ്യൂപ്ലിക്കേറ്റ് ആർസി എൻ ഓ സി , ആർസി പാർട്ടിക്കുലേഴ്സ് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും ആപ്ലിക്കേഷൻ ഡിസ്‌പോസ് ചെയ്യുന്നതിനും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിനും ഫീസ് വെരിഫിക്കേഷൻ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നിവ പരിശോധിക്കുന്നതിനും ഇതിൽ സാധിക്കുന്നതാണ്.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പേര് തിരുത്തൽ അഡ്രസ്സ് മാറ്റം ലൈസൻസ് പാർട്ടിക്കുലേഷൻ അപേക്ഷിക്കുക ഇൻറർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് അപേക്ഷിക്കുക ആയതിന്റെ ഫീസ് അടയ്ക്കുകയും ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും എല്ലാ അപേക്ഷകളുടെയും സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇതുവഴി സാധ്യമാകുന്നതാണ്.
നമ്മുടെ വാഹനത്തിന് ഏതെങ്കിലും കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് തീർപ്പാക്കുന്നതിനും പാർക്കിംഗ് സംബന്ധിച്ചോ അപകടത്തിന് കാരണമായതോ ആയ മറ്റ് വാഹനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഹിസ്റ്ററി പരിശോധിക്കുന്നതിനും ഏതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും എല്ലാം ഈ ആപ്ലിക്കേഷൻ സഹായകരമായ ഒന്നാണ്.
ഇംഗ്ലീഷ് ഹിന്ദി മലയാളം തമിഴ് ബംഗാളി ഗുജറാത്തി എന്നീ ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്പ് വളരെ എളുപ്പത്തിൽ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് മൊബൈലിൽ സൂക്ഷിക്കാവുന്നതാണ്.

