വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന വിമർശനങ്ങൾ; പ്രധാനമന്ത്രി ഇത്തവണ മാദ്ധ്യമങ്ങൾക്ക് നൽകിയത് 80 ഓളം അഭിമുഖങ്ങൾ

ന്യൂഡൽഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാദ്ധ്യമങ്ങൾക്ക് നൽകിയത് എൺപതോളം അഭിമുഖങ്ങൾ. വാർത്താസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന വിമർശനങ്ങളെ മറികടക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു മോദി മാദ്ധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയത്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിപ്പിച്ചാണ് പ്രതിപക്ഷം ഇതിനെ നേരിട്ടത്.

എൺപതോളം അഭിമുഖങ്ങളാണ് വാർത്താചാനലുകൾക്കും ദിനപത്രങ്ങൾക്കുമായി മൂന്ന് മാസം നീണ്ട തെരഞ്ഞെടുപ്പിൽ മോദി നൽകിയത്. പ്രധാനമന്ത്രിയായ പത്ത് വർഷത്തിനിടെയാണ് ഇത് ആദ്യമാണ് ഇത്രത്തോളം അഭിമുഖങ്ങൾ മോദി മാധ്യമങ്ങൾക്ക് നൽകുന്നത്. ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ അതാത് പ്രാദേശിക മാധ്യമങ്ങൾക്കായിരുന്നു അഭിമുഖം നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങൾക്കായിരുന്നു അഭിമുഖങ്ങൾ.

പ്രചാരണത്തിനൊപ്പം വാർത്താ സമ്മേളനങ്ങൾ നടത്തുന്നില്ലെന്ന വിമർശനം പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ ശക്തമാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് മോദി ഇത്തരമൊരു നീക്കം നടത്തിയത്.