ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇസ്രോ; എൽവിഎം 3 വാണിജ്യവത്കരിക്കുന്നു

isro

ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഇസ്രോ. ഇതിന്റെ ഭാഗമായി പുതിയ ചുവടുവെപ്പും ഇസ്രോ നടത്തുന്നുണ്ട്. ഐഎസ്ആർഒയുടെ കരുത്തേറിയ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ മാർക്ക് 3( എൽവിഎം 3) റോക്കറ്റ് വാണിജ്യ ഉപയോഗത്തിന് ലഭ്യമാക്കാനൊരുങ്ങുകയാണ്. എൽവിഎം 3 റോക്കറ്റ് അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.

ഇസ്രോ പദ്ധതിയിടുന്നത് സ്വകാര്യ കമ്പനിയുമായി 14 വർഷത്തെ സഹകരണത്തിനാണ്. ആദ്യത്തെ രണ്ട് വർഷം നിർമ്മാണ പരിശീലനമായിരിക്കും. തുടർന്നുള്ള 12 വർഷം കമ്പനികൾക്ക് റോക്കറ്റ് നിർമ്മിക്കാം. പ്രതിവർഷം നാല് മുതൽ ആറ് വരെ റോക്കറ്റുകൾ നിർമ്മിക്കാം.

എൽവിഎം മാർക്ക് 3യ്ക്ക് ഭ്രമണപഥത്തിലേക്ക് 4,000 കിലോഗ്രാം ഭാരമുള്ള പേലോഡ് ശേഷിയും ലോ എർത്ത് ഓർബിറ്റിലേക്ക് 8,000 കിലോഗ്രാം വരെ സഭാരനും വഹിക്കാൻ ശേഷിയുണ്ട്.