ടെൽഅവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ മിന്നാലാക്രമണം. ഹമാസ് ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തുവെന്നാണ് ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്സ് വ്യക്തമാക്കി. ഗാസ നഗരമായ റാഫയിൽ നിന്നാണ് ഹമാസ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, മിസൈലുകൾ പലതിനെയും ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായി അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു. സിവിലിയൻമാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് അൽ ഖസം ബ്രിഗേഡ്സ് അറിയിച്ചത്. മിന്നലാക്രമണത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം. ഹെർസീലിയ, പേറ്റ ടിക്വ ഉൾപ്പെടയുള്ള നഗരങ്ങളിൽ നിന്ന് റോക്കറ്റ് സൈറണുകൾ മുഴങ്ങിയിരുന്നു.
ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേലി എമർജൻസി മെഡിക്കൽ സർവീസ് വ്യക്തമാക്കി.

