കൊൽക്കത്ത: റെമാൽ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിൽ കരതൊട്ടു. കനത്ത നാശനഷ്ടങ്ങൾ വിതച്ചാണ് കാറ്റ് കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രിയോടെ പശ്ചിമ ബംഗാളിന്റെയും ബംഗ്ലാദേശിന്റെയും തീരപ്രദേശത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്.
കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് രണ്ടു സ്ഥലങ്ങളിലും വരുത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റ് ഏതുസമയത്തും കരതൊടാം എന്ന് അറിയിപ്പിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ നിർത്തിവെച്ച വിമാന സർവീസുകൾ കൊൽക്കത്തയിൽ പുനഃരാരംഭിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് പതിയെ ഇല്ലാതാകുമെന്ന് ഐഎംഡി അറിയിച്ചു. കനത്ത കാറ്റിലും മഴയിലും ഒരാൾക്ക് പരിക്കേറ്റു. മറ്റ് അപകടങ്ങളോ ജനങ്ങൾക്ക് പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

