ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചു ചേർത്തത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും.

യോഗം ചേരുക മുഖ്യമന്ത്രിയുടെ ചേംബറിലാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തിൽ ചർച്ചചെയ്യുമെന്നാണ് വിവരം.