ടെഹ്റാൻ: ഇസ്രയേലിനെതിരേ വെല്ലുവിളിയുമായി ഹിസ്ബുള്ള. ഇസ്രയേൽ-പാലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെല്ലുവിളി. ഇസ്രയേൽ ഹിസ്ബുള്ളയുടെ സർപ്രൈസിനായി തയ്യാറായിരുന്നോളാൻ ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്റുള്ള ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. ലെബനൻ വിമോചനത്തിന്റെ 25-ാം വാർഷികത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇസ്രയേൽ ഗാസയിൽ കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ സൈനിക നടപടി തുടരുകയാണ്. എന്നാൽ ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്റുള്ള വ്യക്തമാക്കുന്നത്.
പാലസ്തീനെ പല യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞത് ഇസ്രയേലിനുണ്ടായ വലിയ തിരിച്ചടിയാണ്. യുദ്ധത്തിന്റേ പേരിൽ ഇസ്രയേൽ ഇന്ന് ഇന്താരാഷ്ട്ര കോടതിയുടെ മുന്നിൽ നിൽക്കുകയാണ്. അന്താരാഷ്ട്ര പ്രശ്ന പരിഹാരത്തിൽ ഇസ്രയേലിന് താത്പര്യമില്ലെന്നും ഇതിനെല്ലാമുള്ള സർപ്രൈസായിരിക്കും ഹിസ്ബുള്ള നൽകുകയെന്നും നസ്റുള്ള കൂട്ടിച്ചേർത്തു.

