ലക്നൗ: നരേന്ദ്ര മോദി 75-ാം വയസ്സിൽ റിട്ടയർ ചെയ്യുമോ എന്ന അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ബിജെപിക്കകത്തും പുറത്തും ചർച്ചയാകുന്നു. 75 വയസ്സ് കഴിഞ്ഞവർ പദവികളിൽ വേണ്ട എന്നതായിരുന്നു ബിജെപി നയം. ഈ നയം അനുസരിച്ച് നിരവധി നേതാക്കളെ ഒഴിവാക്കിയിരുന്നു. എന്നാൽ മോദിയ്ക്ക് ഈനയം ബാധകമല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.
അതേസമയം, മോദി റിട്ടയർ ചെയ്യേണ്ടതല്ലേ എന്ന വാദം കെജ്രിവാൾ ആവർത്തിക്കുന്നുണ്ട്. 75 വയസ്സ് കഴിഞ്ഞാലും താൻ മാറില്ലെന്നാണ് മോദിയുടെ നയം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും കെജ്രിവാൾ പരിഹസിച്ചു. ഇന്ന് ലക്നൗവിൽ അഖിലേഷ് യാദവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദി സ്ഥാനമൊഴിയുമോ എന്നതിനൊപ്പം പിൻഗാമിയെക്കുറിച്ച് ബിജെപിയിലുള്ള ആശയക്കുഴപ്പം കൂടിയാണ് കെജ്രിവാൾ ചർച്ചയാക്കുന്നത്.

