അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഗവർണർ ക്ഷേത്ര ദർശനംനടത്താനായി എത്തുന്നത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും ഗവർണർ പങ്കുവെച്ചു.

അയോധ്യയുടെ അയൽക്കാരനാണ് താനെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മെയ് അഞ്ചിനാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്.

രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. ക്ഷേത്ര പരിസരത്ത് അദ്ദേഹം റോഡ് ഷോയും നടത്തിയിരുന്നു.