പെട്രോളിന് വില വർദ്ധിച്ചു; യുഎഇയിലെ പുതിയ ഇന്ധന നിരക്ക് അറിയാം

ദുബായ്: യുഎഇയിൽ 2024 മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി മുതൽ പുതിയ ഇന്ധന വില നിലവിൽ വരും. മെയ് ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.34 ദിർഹമാണ് നിരക്ക്. ഏപ്രിൽ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.15 ദിർഹമായിരുന്നു നിരക്ക്.

സ്‌പെഷ്യൽ 95 പെട്രോളിന് മെയ് ഒന്നു മുതൽ 3.22 ദിർഹമാണ് വില. ഏപ്രിൽ മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.03 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.15 ദിർഹമാണ് ജൂലൈ മാസത്തെ നിരക്ക്. ഏപ്രിൽ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.96 ദിർഹമായിരുന്നു വില.

ഡീസൽ ലിറ്ററിന് 3.07 ദിർഹമാണ് മെയ് മാസത്തെ നിരക്ക്. 2024 ഏപ്രിൽ മാസത്തിൽ ലിറ്ററിന് 23.09 ദിർഹം ആയിരുന്നു ഡീസൽ നിരക്ക്.