വ്യാജ അക്യൂപങ്ക്ചർ ചികിത്സ; തടയിടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇനിഗ്മ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭർത്താവ് ചികിത്സ നിഷേധിച്ച് വ്യാജ അക്യൂപങ്ക്ചർ ചികിത്സാ എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രസവത്തിൽ അമ്മയും കുഞ്ഞും മരണപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് ഇനിഗ്മ (INYGMA – Indian Naturopathy and Yoga Graduates Medical Association). അംഗീകൃത മെഡിക്കൽ ബിരുദവും രജിസ്ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ – BNYS ഡോക്ടർമാരുടെ സംഘടനയാണ് ഇനിഗ്മ. പൊതുജന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതും, നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ചോദ്യം ചെയ്യപ്പെടുന്നതും, തികച്ചും അപലപനീയമായതും ആയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സർക്കാരും പൊതുസമൂഹവും സ്വീകരിക്കണമെന്നും ഇനിഗ്മ ആവശ്യപ്പെട്ടു.

ഇന്ന് കേരളത്തിൽ കൂണ് പോലെ അക്യൂപങ്ക്ച്ചർ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ഇനിഗ്മയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ഈ സ്ഥാപനങ്ങൾ നടത്തുന്ന ഭൂരിഭാഗം ആളുകൾക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വേണ്ട വിദ്യാഭ്യാസ യോഗ്യതയോ , സർക്കാർ, UGC , university അംഗീകാരമോ ഇല്ല എന്നതാണ് യാഥാർഥ്യം. നിലവിൽ നമ്മുടെ രാജ്യത്ത് ഒരു മെഡിക്കൽ കോഴ്‌സിന്റെ ഭാഗമായി അക്യൂപന്ക്ച്ചർ പഠിക്കുന്നത് അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദവും central, state, Kerala Medical Council രജിസ്ട്രേഷനും ഉള്ള നാച്ചുറോപ്പതി യോഗ ഡോക്ടർമാർ മാത്രമാണ്. Bachelor of Naturopathy and Yogic Sciences ((BNYS ) എന്ന അഞ്ചര (5.5 yrs )വർഷത്തെ മെഡിക്കൽ ഡിഗ്രിയാണ് നാച്ചുറോപ്പതി യോഗ ഡോക്ടറാകാൻ വേണ്ട അടിസ്ഥാന യോഗ്യതയെന്ന് സംഘടന ചൂണ്ടിക്കാട്ടി.

MBBS , BAMS, BSMS , BUMS പോലെ കേന്ദ്ര, സംസ്ഥാന സർക്കാർ അനുമതിയോടെ UGC അംഗീകരിച്ച ആരോഗ്യ സർവ്വകലാശാലകൾ നടത്തുന്ന Naturopathy and yoga Medical course ആണ് BNYS മറ്റ് Medical Courses പോലെ എല്ലാ മെഡിക്കൽ വിഷയങ്ങൾക്കും ഒപ്പം നാച്യുറോപ്പതിയും യോഗയും അക്യൂപങ്ക്ച്ചറും BNYS ഇന്റെ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തോളം നീളുന്ന തിയറി പഠനം കൂടാതെ ഇന്റേൺഷിപ് സമയത്തു പ്രാക്ടിക്കൽ ട്രെയിനിങ്ങും BNYS വിദ്യാർത്ഥികൾ അക്യൂപന്കച്ചറിൽ നേടുന്നുണ്ട്. വിവിധ ഘട്ടങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ acupuncture ഒരു സ്വതന്ത്ര ചികിത്സ അല്ലന്നും , BNYS , മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമേ അക്യൂപന്ക്ച്ചർ ചികിത്സ നടത്താൻ അനുമതിയുള്ളൂ എന്ന് ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുക ഉണ്ടായി. മദ്രാസ് ഹൈക്കോടതി വിധിക്കുകയുമുണ്ടായി .(വിവിധ ഉത്തരവുകളുടെയും മദ്രാസ് ഹൈക്കോടതി വിധിയുടെ പകർപ്പും ഈ വാർത്താ കുറിപ്പൊനൊപ്പം ഷെയർ സംഘടന ചെയ്തിട്ടുണ്ട്.

മാധ്യമങ്ങൾ പോലും ഈ നിയമങ്ങൾ പാലിക്കാത്ത വ്യാജ വൈദ്യന്മാരുടെ കെണിയിൽ പെടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് . അംഗീകൃത യോഗ്യതയോ രെജിസ്‌ട്രേഷനോ ഇല്ലാത്ത ചിലരാണ് അക്യൂപന്കച്ചറിന്റെ വ്യക്താക്കൾ ആയി ചാനൽ ചർച്ചകളിൽ വന്നത് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ , നാച്ചുറോപ്പതി , യോഗ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ BNYS ഡോക്ടർമാരെ പാനലിൽ ഉൾപ്പെടുത്തണം എന്നും ഇനിഗ്മ ആവശ്യപ്പെട്ടു .

വേണ്ടത്ര പരിശീലനവും ശരീരശാസ്ത്രത്തെ കുറിച്ച് പരിചയവും ഇല്ലാത്തവർ അക്യൂപന്ക്ച്ചർ ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണ് . ശരീരത്തിലെ പ്രത്യേക പോയിന്റുകളിൽ സൂചി വെച്ച് ചെയ്യുന്ന ഈ ചികിത്സക്ക് നല്ല വൈദഗ്ധ്യം ആവശ്യമാണ് . അതിനാൽ തന്നെ അക്യൂപന്ക്ച്ചർ നിയമപരമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള അടിസ്ഥാന യോഗ്യത ഇല്ലാത്തവർക്കെതിരെ നിയമ – ശിക്ഷാ നടപടികൾ എടുക്കണമെന്ന് ഇനിഗ്മ ആവശ്യപ്പെട്ടു.