ജനങ്ങൾ കിറ്റിന് അടിമകളായി; അതിൽ നിന്ന് മോചനം വേണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി എന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായെന്നും അതിൽ നിന്ന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തൃശൂർ ലത്തീൻ പള്ളിയിലെ ഓശാന പെരുന്നാൾ ചടങ്ങുകളിൽ സുരേഷ് ഗോപി പങ്കെടുത്തു. രാവിലെ തന്നെ അദ്ദേഹം പള്ളിയിലെത്തിയിരുന്നു. പ്രദക്ഷിണത്തിൽ വിശ്വാസികൾക്കൊപ്പം അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കുരുത്തോലയുമേന്തി പ്രദക്ഷിണത്തിൽ പങ്കെടുത്ത വിശ്വാസികളോട് അദ്ദേഹം ക്ഷേമാന്വേഷണം നടത്തി.

വിശ്വാസികൾക്കും പുരോഹിതർക്കും ഓശാന പെരുന്നാൾ ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.