വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 21 ആയി

ചണ്ഡീഗഡ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ വ്യാജ മദ്യ ദുരന്തം. 21 പേരാണ് വ്യാജമദ്യ ദുരന്തത്തിൽ മരണപ്പെട്ടത്. എത്തനോൾ അടങ്ങിയ വ്യാജ മദ്യം കഴിച്ചവരാണ് മരിച്ചത്. 40 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മാർച്ച് 20 ബുധനാഴ്ചയാണ് സംഭവം നടന്നത്. അന്ന് നാലുപേർ മരിച്ചു. തുടർന്ന് 22ന് എട്ടുപേരും 23ന് അഞ്ചുപേരും മരണപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് പിടികൂടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്‌സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. നേരത്തെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേരാണ് മരണപ്പെട്ടത്. മേയ് മാസത്തിലാണ് തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായത്.