കെഎസ്ആർടിസിയിലെ അഴിമതി ഇല്ലാതാക്കും; ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഴിമതി ഇല്ലാതാക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെഎസ്ആർടിസിയെ കുരുക്കിലിടുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം വിരൽതുമ്പിലാക്കും. എന്നാലേ കെഎസ്ആർടിസി രക്ഷപ്പെടൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ലൈസൻസ് ടു ഡ്രൈവ് അല്ല, ലൈസൻസ് ടു കിൽ ആണ്. ഗൾഫിൽ അപകടം സംഭവിച്ച് ഒരാൾ മരണപ്പെട്ടാൽ വാഹനം ഓടിക്കുന്നയാൾ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാൻ കഴിയൂ. എല്ലാ രാജ്യങ്ങളിലും നിയമം കർശനമാണ്. എന്നാൽ ഇവിടെ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയിൽ ജിപിഎസ് വച്ചിട്ടുണ്ട്. എന്നാൽ ഒരു ഉപയോഗവുമില്ല. ടെസ്റ്റ് സമയത്ത് ആർടിഒ കാണാൻ വേണ്ടി മാത്രമാണ് ജിപിഎസ് വച്ചിരിക്കുന്നത്. വിദേശത്ത് പോകുമ്പോൾ ടെക്നോളജികൾ കണ്ടുവയ്ക്കും. ഇവിടെ അതേപടി കോപ്പിയടിക്കും. അതാണ് സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.