തൃശൂർ: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് നൽകിയ വാക്കുപാലിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനാണ് അദ്ദേഹം സഹായം നൽകിയിരിക്കുന്നത്. 12 ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്.
ട്രാൻസ്ജെൻഡർ സമൂഹത്തിനായി 12 ലക്ഷം രൂപ നൽകുമെന്ന് കേരളപ്പിറവ് ദിനത്തിൽ സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. താരം നൽകിയ ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി ധനസഹായം നൽകിയത് നെട്ടിശ്ശേരിയിലെ വീട്ടിൽ വച്ചാണ്.
മിഖ, അനീഷ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, ടീന, റെന, എൽസ, അദ്രിജ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയ്ക്കായി ഒരാൾക്ക് 1,20,000 രൂപയാണ് ചെലവ്. സർക്കാരിൽ നിന്ന് ശസ്ത്രക്രിയക്കുള്ള പണം ഒരു വർഷത്തിനുള്ളിൽ തിരിച്ചുകിട്ടും. ഇതിൽ വേറെ പത്ത് പേർക്ക് ശസ്ത്രക്രിയ നടത്താൻ സാധിക്കും. 12 ലക്ഷം രൂപ തനിക്ക് തിരിച്ചുവേണ്ടെന്ന് സുരേഷ് ഗോപി അറിയിച്ചു.

