ന്യൂഡൽഹി: വിഘടന വാദികൾക്കെതിരെ നടപടി കർശനമാക്കി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത അഞ്ച് വർഷത്തേക്ക് സംഘടനയെ നിരോധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് പോകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

