കടമെടുപ്പ് പരിധി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചർച്ച പരാജയപ്പെട്ടു. കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യമാണ് കേന്ദ്രം അംഗീകരിക്കാത്തത്.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. 13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് വ്യക്തമാക്കി. ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചർച്ചയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.