മാനന്തവാടി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ട് എഐസിസി. ആദ്യ ഘട്ടം നൂറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനിടെ കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലെ വിമുഖത കെ സുധാകരൻ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി ഉന്നയിച്ച ആവശ്യം. സുരക്ഷിത മണ്ഡലം വേറെയില്ലെന്നാണ് എഐസിസിയുടെയും വിലയിരുത്തൽ. ആലപ്പുഴയിൽ മത്സരിക്കാൻ കെ സി വേണുഗോപാലിന് താൽപര്യമുണ്ടെങ്കിലും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ സീറ്റ് ഒഴിഞ്ഞാലുണ്ടാകാവുന്ന പ്രതിസന്ധിയും കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
കെ സി വേണുഗോപാൽ രാജ്യസഭയിൽ തുടരട്ടേയെന്ന ചർച്ച ഹൈക്കമാൻഡിലുണ്ട്. അതേസമയം, കോൺഗ്രസ് പ്രകടനപത്രിക അടുത്തയാഴ്ച്ച പുറത്തിറക്കും.

