ന്യൂഡൽഹി: റെയിൽവേ യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി റെയിൽവേ. രാജ്യത്തെ റെയിൽവേയുടെ മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് റെയിൽവേ. അമൃത് ഭാരത് എകസ്പ്രസുകളുടെ പെരുമഴയാണ് രാജ്യത്തെ റെയിൽവേ ലൈനുകളിൽ വരാൻ വേണ്ടി പോകുന്നത്. 50 അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് റെയിൽവേ ഉടൻ സമ്മാനിക്കാൻ പോകുന്നതെന്നാണ് വിവരം. അമ്പത് പുതിയ അമൃത് ഭാരത് ട്രെയിനുകൾക്ക് സർക്കാർ അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
2023 ഡിസംബർ 30ന് അയോധ്യയിലാണ് ഇന്ത്യയിലെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചത്. സാധാരണക്കാരെ ഉദ്ദേശിച്ചുള്ള അതിവേഗ ട്രെയിനാണിത്. ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) സാങ്കേതികവിദ്യയുള്ള അമൃത് ഭാരത് എക്‌സ്പ്രസ് സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് ഈ സൗകര്യങ്ങളുള്ള അമൃത് ഭാരത് ട്രെയിനുകൾ. നോൺ എസി കോച്ചുകളുള്ള പുഷ് പുൾ ട്രെയിനാണിത്. അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ റെയിൽവേ യാത്രക്കാർക്ക് ആകർഷകമായ രീതിയിൽ രൂപകൽപ്പന ചെയ്ത സീറ്റുകൾ, മികച്ച ലഗേജ് റാക്കുകൾ, അനുയോജ്യമായ മൊബൈൽ ഹോൾഡറുകളുള്ള മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.

