ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ പ്രിയങ്കാ ഗാന്ധിയും

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ പ്രിയങ്കാ ഗാന്ധിയും. ഇത് ആദ്യമായാണ് പ്രിയങ്ക രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.

പ്രിയങ്ക ഗാന്ധി യാത്രയിൽ ഭാഗമാകുക മുറദാബാദിൽ വച്ചാകും. ഞായറാഴ്ച അഖിലേഷ് യാദവും ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണയിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിൽ സമവായമായ സാഹചര്യത്തിലാണ് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുക്കുന്നത്.

അതേസമയം, ഇരുപത്തിയാറ് മുതൽ മാർച്ച് ഒന്ന് വരെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവയ്ക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നേരത്തെ ഏറ്റിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ 26 ന് പോകും.