അബുദാബി: സ്കൂളുകൾക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ച് യുഎഇ. മൂന്നാഴ്ച്ചത്തെ അവധിയാണ് യുഎഇയിലെ സ്കൂളുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ, ഈദുൽ ഫിത്തർ എന്നിവയോട് അനുബന്ധിച്ചാണ് അവധി.
മാർച്ച് 25 ന് ആണ് അവധി ആരംഭിക്കുക. ഏപ്രിൽ 14ന് അവധി അവസാനിക്കും. 2024-25 അധ്യയന വർഷത്തേക്കുള്ള കലണ്ടർ അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏപ്രിൽ 15 ന് യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും. അവധി ആരംഭിക്കുക റമദാൻ മാസം പകുതി ആകുമ്പോഴാണ്. ചെറിയ പെരുന്നാൾ കഴിഞ്ഞ് അഞ്ച് ദിവസം കൂടി അവധിയുണ്ടാകും. റമദാൻ, ഈദുൽ ഫിത്വർ അവധിക്ക് ശേഷം ഏപ്രിൽ 15നാണ് ദുബായിലെ സ്വകാര്യ സ്കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കുകയെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി.

