തിരുവനന്തപുരം: കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടു വരെ 645 കിലോമീറ്റർ നീളത്തിൽ ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതോടൊപ്പം പുതിയ ടോൾ കേന്ദ്രങ്ങളും എത്തും. 11 ഇടത്ത് പുതിയ ടോൾ കേന്ദ്രങ്ങൾ വരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടു വീതവും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ കേന്ദ്രങ്ങളുമായിരിക്കും വരിക.
കാസർകോട് പുല്ലൂർ പെരിയയിലും കണ്ണൂരിൽ കല്യാശ്ശേരിയിലും കോഴിക്കോട്: മാമ്പുഴ പാലത്തിലും മലപ്പുറത്ത് വെട്ടിച്ചിറയിലും തൃശ്ശൂർ നാട്ടികയിലും എറണാകുളത്ത് കുമ്പളത്തും ആലപ്പുഴയിൽ കൊമ്മാടിയിലും കൊല്ലത്ത് ഓച്ചിറയിലുമാണ് ടോൾ പ്ലാസ വരിക. കൊല്ലത്ത് രണ്ടാമത്തെ ടോൾ പ്ലാസയുടെ സ്ഥലം നിശ്ചയിച്ചിട്ടില്ല. തിരുവനന്തപുരത്ത് തിരുവല്ലത്താണ് ഒന്നാമത്തെ ടോൾ പ്ലാസ. രണ്ടാമത്തെ ടോൾ പ്ലാസയുടെ സ്ഥലം നിശ്ചയിച്ചിട്ടില്ല.
ടോൾ നിരക്കുകൾ നിശ്ചയിക്കുക 2008 ലെ ‘ദേശീയപാതകളിൽ ചുങ്കം പിരിക്കാനുള്ള നിയമം’ അടിസ്ഥാനമാക്കിയാണ്. ഇതുപ്രകാരം കാറിൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 65 പൈസയാണ് നൽകേണ്ടത്. ചെറിയ ചരക്കുവാഹനങ്ങൾ, മിനി ബസുകൾ തുടങ്ങിയവയ്ക്ക് 1.05 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 2.20 രൂപയും മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 3.45 രൂപയുമാണ് നിരക്ക്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ടോൾ നിരക്ക്.

