റഖൈൻ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യരുത്; നിർദ്ദേശവുമായി ഇന്ത്യ

ന്യൂഡൽഹി: മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നൽകി ഇന്ത്യ. ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നിലവിൽ റഖൈൻ സ്റ്റേറ്റിൽ ഇന്ത്യക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോരണമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

കഴിഞ്ഞ കുറച്ചു ദിവസമായി മ്യാൻമറിലെ റഖൈൻ സ്റ്റേറ്റിൽ ആഭ്യന്തരയുദ്ധം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് അവിടെയുള്ള ഇന്ത്യക്കാരോട് എത്രയും പെട്ടെന്ന് അവിടെ നിന്നു മടങ്ങാനും പുതിയതായി അവിടേക്കു പോകാൻ ആഗ്രഹിക്കുന്നവരോട് പോകരുതെന്നുമുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.

ആഭ്യന്തര യുദ്ധത്തെ തുടർന്ന് റഖൈനിലെ സുരക്ഷാ സാഹചര്യം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലാൻഡ് ലൈനുകൾ ഉൾപ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ മാർഗങ്ങൾക്ക് തടസം നേരിടാൻ സാഹചര്യം ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അവശ്യ സാധനങ്ങൾക്കു കടുത്ത ക്ഷാമം നേരിടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ നില നിൽക്കുന്നതിനാലാണ് റഖൈനിലുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ തന്നെ അവിടം വിട്ടു പോകണമെന്നും പുതുതായി ഇന്ത്യയിൽ നിന്ന് ആരും റഖൈനിലേക്കു യാത്ര ചെയ്യരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചത്.